പുസ്തക അവലോകനം
നനഞ്ഞു തീർത്ത മഴകൾ
നമ്മുടെ കോളേജിലെ ലൈബ്രറി റീഡേഴ്സ് ഫോറത്തിന്റെ ഭാഗമായി ഇന്ന് ഒരു പുസ്തക അവലോകനം നടത്താൻ എനിക്ക് അവസരം ലഭിച്ചു. ഞാൻ അതിന് വേണ്ടി തിരഞ്ഞെടുത്ത പുസ്തകം "നനഞ്ഞു തീർത്ത മഴ" എന്നാണ്.
സാമൂഹ്യരാഷ്ട്രീയസഹിത്യ രംഗത്തെല്ലാം തന്റേതായ അഭിപ്രായങ്ങൾ വെട്ടിത്തുറന്നുപറയാൻ ധൈര്യംകാട്ടിയ കോളേജ് അദ്ധ്യാപികയാണ് ദീപാനിശാന്ത്. അതുകൊണ്ടുതന്നെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇതിനോടകം തന്നെ അവരെഴുതിയ ഓർമ്മകുറിപ്പുകൾ സോഷ്യൽമീഡിയയിലൂടെയും പുസ്തകങ്ങളിലൂടെയും വായനക്കാർ ഏറ്റെടുത്തുകഴിഞ്ഞവയാണ്. തൃശ്ശൂർ ഭാഷയുടെ തനിമചോരാത്ത, വർത്തമാനങ്ങളിലൂടെയുള്ള ആഖ്യാനമാണ് ദീപയുടെ എഴുത്തുശൈലി. അതുകൊണ്ടുകൂടിയാണ് അവരുടെ ഓർമ്മെയെഴുത്ത് അത്രമേൽ ഹൃദയസ്പർശിയായതും.
കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ എന്ന സമാഹാരത്തിനുശേഷം ദീപാനിശാന്ത് എഴുതിയ നനഞ്ഞുതീർത്ത മഴകൾ എന്ന പുസ്തകം ഇതിനോടകം ഏറെ വായിയ്ക്കപ്പെടുകയും ബെസ്റ്റ് സെല്ലറിന്റെ ആദ്യനിരയിൽ തന്നെ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.
ആലങ്കാരികതകളൊന്നുമില്ലാതെ സരസവും ലളിതവുമായ വാമൊഴി ശൈലിയിലൂടെയാണ് ദീപ തന്റെ അനുഭവങ്ങളുടെയും ഓർമ്മയുടെയും ചെപ്പ്തുറക്കുന്നത്. ബി.എഡിന് പഠിക്കുന്ന കാലത്തെ ഓർമ്മിപ്പിക്കുന്ന സിലബസിലില്ലാത്ത പാഠങ്ങളിൽ തുടങ്ങി മഹഭാഗ്യാന്വേഷണങ്ങൾ, വയറുകാണൽ, വറീതാപ്ല, ഒറ്റപ്പുത്രി, എ പ്ലസ്, പ്രണയത്തിന്റെ സൂയിസൈഡ് പോയിന്റുകൾ വരെ ദീപാനിശാന്ത് നനഞ്ഞുതീർത്ത ഇരുപത്തിമൂന്ന് ഓർമ്മക്കുറിപ്പുകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നർമ്മരസത്തോടെ വായിച്ചുപോകാവുന്ന ചെറിയ ഓർമ്മത്തുണ്ടുകളാണ് ഈ കുറിപ്പുകളെല്ലാം.
Comments
Post a Comment